Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലി പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി

Bali Perunal Two days Holiday in Kerala
, ചൊവ്വ, 27 ജൂണ്‍ 2023 (12:13 IST)
ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. കലണ്ടര്‍ പ്രകാരം ജൂണ്‍ 28 ബുധനാഴ്ച നേരത്തെ അവധിയാണ്. എന്നാല്‍ സംസ്ഥാനത്ത് പെരുന്നാള്‍ മറ്റന്നാള്‍ ആണെന്നു തീരുമാനം വന്ന സാഹചര്യത്തില്‍ ജൂണ്‍ 29 വ്യാഴാഴ്ചയും പൊതു അവധിയായി പ്രഖ്യാപിച്ചു.
 
28 ലെ അവധി 29 ലേക്ക് മാറ്റാനാണ് പൊതുഭരണ വകുപ്പില്‍ നിന്ന് മുഖ്യമന്ത്രിക്ക് ശുപാര്‍ശ പോയത്. എന്നാല്‍ ഇത് ആശയക്കുഴപ്പത്തിനിടയാക്കുമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഇതേ തുടര്‍ന്നാണ് തുടര്‍ച്ചയായ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോ.വി വേണു പുതിയ ചീഫ് സെക്രട്ടറി, പൊലീസ് തലപ്പത്തേക്ക് ഷെയ്ക്ക് ദര്‍വേസ് സാഹിബ്