Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപ്രഖ്യാപിത ഹർത്താലുകൊണ്ട് തീർന്നില്ല, വീണ്ടും തെരുവിലിറങ്ങാൻ എസ് ഡി പി ഐയുടെ ആഹ്വാനം; കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ

അപ്രഖ്യാപിത ഹർത്താലുകൊണ്ട് തീർന്നില്ല, വീണ്ടും തെരുവിലിറങ്ങാൻ എസ് ഡി പി ഐയുടെ ആഹ്വാനം; കോഴിക്കോട് നഗരത്തിൽ നിരോധനാജ്ഞ
, ബുധന്‍, 18 ഏപ്രില്‍ 2018 (17:47 IST)
അപ്രഖ്യാപിത ഹർത്താലിൽ അക്രമം നടത്തിയ ആളുകൾക്കെതിരെ പോലീസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നതിനു പിന്നാലെ വീണ്ടും തെരുവിലിറങ്ങി  പ്രക്ഷോപം നടത്താൻ എസ് ഡി പി ഐ യുടെ ആഹ്വാനം. ‘പൈശാചികതയാണ് ആര്‍.എസ്.എസ്, ബി.ജെ.പി’ എന്ന മുദ്രവാക്യമുയർത്തി തെരുവിലിറങ്ങാനാണ് എസ് ഡി പി ഐ ആഹ്വാനം ചെയ്തിരിക്കുന്നത്. മാർച്ചിൽ സംഘർഷങ്ങൾക്ക് സാധ്യതയുണ്ട് എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് കോഴീക്കോട് നഗരത്തിൽ ഒരാഴ്ചകലത്തേക്ക് പൊലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു.
 
ഇന്റലിജൻസ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് നഗരത്തിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചത് എന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണർ എസ് കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം നാലുമണിമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.  
 
നേരത്തെ അപ്രഖ്യാപിത ഹർത്താലിനു പിന്നിൽ നിരവധി അക്രമ സംഭവങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. ഹർത്താലിനു തൊട്ടു പിന്നാലെ സംഘർഷ സാധ്യത കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ  താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമൂഹമാധ്യമങ്ങളെ നമ്മൾ ഭയക്കണം; ഇത് അതിനുള്ള തെളിവ്