മലപ്പുറം: മഞ്ചേരിയിലെ പേരാപുരത്ത് മൊയ്തീൻ കുട്ടി എന്നയാൾ ബാങ്കിൽ അബ്ദുൽ സലാമെന്ന ആളുടെ അക്കൗണ്ടിൽ അടയ്ക്കാനായി രണ്ടര ലക്ഷം രൂപ അക്കൗണ്ട് നമ്പർ എഴുതിയ ശേഷം നൽകി. എന്നാൽ ഈ പണം മറ്റൊരാളുടെ അക്കൗണ്ടിലേക്കായിരുന്നു പോയത്.
തുടർന്ന് പരാതിയുമായി ബാങ്ക് അധികാരികളെയും പോലീസിനെയും സമീപിച്ചെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടർന്ന് മൊയ്തീൻകുട്ടി ഉപഭോക്‌തൃ കമ്മീഷനെ സമീപിച്ചു. തുടർന്നാണ് സേവനത്തിൽ വീഴ്ച വരുത്തി എന്ന കാരണത്താൽ ബാങ്ക് ഇടപാടുകാരനായ മൊയ്തീൻ കുട്ടിക്ക് മൂന്നര ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ഉപഭോക്‌തൃ കമ്മീഷൻ ഉത്തരവായത്.
തെറ്റായ അക്കൗണ്ടിലേക്ക് പോകാൻ കാരണം പരാതിക്കാരൻ എഴുതി നല്കിയതില് പിഴവാണെന്നാണ് ബാങ്ക് അധികാരികൾ വിശദീകരിച്ചത്. ഇതിനിടെ പണം ലഭിച്ച കോഴിക്കോട് സ്വദേശി ശൈലേഷ് പണം ലഭിച്ചതറിഞ്ഞതും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയും ചെലവഴിക്കുകയും ചെയ്തിരുന്നു.