Publish Date: Sat, 26 Aug 2023 (08:17 IST)
Updated Date: Sat, 26 Aug 2023 (08:19 IST)
സംസ്ഥാനത്ത് ഇന്നുമുതല്‍ തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. ഓണം പ്രമാണിച്ചുള്ള അവധി ദിനങ്ങള്‍ വരുന്നതിനാലാണ് തുടര്‍ച്ചയായ അവധി ലഭിക്കുന്നത്. നാലാം ശനിയായതിനാല്‍ ഇന്നും ഞായറാഴ്ചയായതിനാല്‍ നാളെയും അവധിയായിരിക്കും. ഓഗസ്റ്റ് 28 തിങ്കള്‍ (ഉത്രാടം), ഓഗസ്റ്റ് 29 ചൊവ്വ (തിരുവോണം) ദിവസങ്ങളിലും ബാങ്ക് അവധിയാണ്. ഈ ദിവസങ്ങളില്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ ശ്രദ്ധിക്കുക. ഓഗസ്റ്റ് 30 ബുധന്‍ ആയിരിക്കും അടുത്ത ബാങ്ക് പ്രവൃത്തി ദിനം. ശ്രീനാരായണ ഗുരു ജയന്തിയെ തുടര്‍ന്ന് ഓഗസ്റ്റ് 31 വ്യാഴാഴ്ചയും ബാങ്ക് അവധിയായിരിക്കും.