Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമർശിച്ച് കോടതി

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമർശിച്ച് കോടതി

ബാര്‍കോഴ കേസില്‍ വിജിലന്‍സിനെ വിമർശിച്ച് കോടതി
, തിങ്കള്‍, 6 ഓഗസ്റ്റ് 2018 (14:14 IST)
ബാര്‍കോഴ കേസില്‍ വിജിലന്‍സിന്റെ റിപ്പോർട്ടിനെ വിമര്‍ശിച്ച് കോടതി. കേസ് അന്വേഷണത്തില്‍ വിജിലന്‍സ്, ജഡ്ജി ചമയേണ്ടന്നും കോടതി പറഞ്ഞു. വസ്തുതവിവര റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതി വിമര്‍ശനം ഉന്നയിച്ചു. ശബ്ദരേഖകള്‍ പരിശോധിച്ചില്ലെന്ന ബിജു രമേശിന്റെ വാദം കോടതി അംഗീകരിച്ചു.
 
അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് സമര്‍പ്പിച്ചത് ജഡ്ജി വിധിയെഴുതും പോലെയാണ്. കൂടാതെ, കെ എം മാണി കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്ന നിലപാട് വിജിലന്‍സ് ആവര്‍ത്തിച്ചിരുന്നു. മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണു വിജിലന്‍സ് നിലപാട് ആവര്‍ത്തിച്ചത്. 
 
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആവര്‍ത്തിച്ച അതേ നിലപാട് തന്നെയാണ് ഇത്തവണയും വിജിലന്‍സ് സ്വീകരിച്ചത്. പ്രധാന തെളിവായി ബിജു രമേശ് നല്‍കിയതു കൃത്രിമ സിഡിയാണെന്നും ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി സി അഗസ്റ്റിന്‍ കോടതിയെ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുമ്പസാര പീഡനം: വൈദികർക്ക് രക്ഷയില്ല, സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളി