Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഡിജെഎസ് പിളർന്ന് പുതിയ പാർട്ടി 'ബിജെഎസ്'; യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാൻ പ്രവർത്തിയ്ക്കും എന്ന് പ്രഖ്യാപനം

ബിഡിജെഎസ് പിളർന്ന് പുതിയ പാർട്ടി 'ബിജെഎസ്'; യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാൻ പ്രവർത്തിയ്ക്കും എന്ന് പ്രഖ്യാപനം
, വ്യാഴം, 4 ഫെബ്രുവരി 2021 (12:57 IST)
ബിഡിജെഎസിൽനിനും രാജിവച്ച ഒരു വിഭാഗം പുതിയ രാഷ്ട്രിയ പാർട്ടി രൂപീകരിച്ചു. ഭാരതീയ ജന സേന (ബിജെഎസ്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. ബിഡിജെഎസ് മുൻ നേതാവ് എൻ കെ നീലകണ്ഠൻ പ്രസിഡന്റായാണ് പുതിയ പാർട്ടി രൂപീകരിച്ചിരിയ്കുന്നത്. വി ഗോപകുമാർ കെകെ ബിനു എന്നിവരാണ് ജനറൽ സെക്രട്ടറിമാർ, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലെത്തിയ്ക്കാൻ പ്രവർത്തിയ്ക്കും എന്നാണ് ഭാരതീയ ജന സേനയുടെ പ്രഖ്യാപനം. യുഡിഎഫിനെ ഇല്ലാതാക്കാൻ ബിജെപി സിപിഎമ്മിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിയ്ക്കുന്നത് എന്നും, സംസ്ഥാനത്ത് എൻഡിഎ നിർജീവമാണെന്നും ഭാരതീയ ജനസേന വിമർശനം ഉന്നയിച്ചു. എന്നാൽ യുഡിഎഫിൽനിന്നും എന്തെങ്കിലും കിട്ടുമെന്ന് കരുതി പാർട്ടിയിൽനിന്നും രാജിവച്ചവരാണ് പുതിയ പാർട്ടി രൂപീകരിച്ചത് എന്നാണ് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിഎസിന്റെ മണ്ഡലത്തിൽ ഇക്കുറി വിജയരാഘവൻ? ഇ‌പി ജയരാജൻ സ്ഥാനാർത്ഥി ആയേക്കില്ലെന്നും റിപ്പോർട്ട്