Webdunia - Bharat's app for daily news and videos

Install App

കെട്ടിടങ്ങളും വീടുകളും വാടകയ്ക്ക് നല്‍കുമ്പോള്‍ ശ്രദ്ധിക്കുക; പുതിയ നിയമം അറിഞ്ഞിരിക്കണം

വീട്ടുടമസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 14 മെയ് 2025 (19:28 IST)
ലഹരി വസ്തുക്കളുടെ ദുരുപയോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ എക്‌സൈസ് വകുപ്പിന്റെ പുതിയ ചുവടുവയ്പ്പ്. വാടക കെട്ടിടങ്ങളിലെ മയക്കുമരുന്ന് വ്യാപാരത്തെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും വീട്ടുടമസ്ഥര്‍ ജാഗ്രത പാലിക്കണമെന്ന് മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആര്‍ മനോജ് വ്യക്തമാക്കി. വാടക കെട്ടിടത്തില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയാല്‍ വീടിന്റെ ഉടമകളും ഉത്തരവാദികളാകും. വാടക നല്‍കുന്ന വ്യക്തികളുടെയും ഇടപാടുകളുടെയും അടിസ്ഥാനത്തില്‍ ഉടമകള്‍ക്ക് ബാധ്യതകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പാണിത്.
 
കുടിയേറ്റക്കാരും ഇതര സംസ്ഥാന തൊഴിലാളികളും പ്രതികളാകുന്ന മയക്കുമരുന്ന് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. മയക്കുമരുന്ന് ദുരുപയോഗത്തിനെതിരായ നിയമങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് വീട്ടുടമസ്ഥരെ ബോധവല്‍ക്കരിക്കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ മനോജ് അറിയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ പങ്കുവെച്ച് സാമ്പത്തിക വളര്‍ച്ച നേടുന്നവരും നിരീക്ഷണത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

റോഡ് പരിപാലനത്തില്‍ വീഴ്ച: മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

അതിര്‍ത്തി നിര്‍ണ്ണയത്തിനായി പ്രത്യേക സമിതി: ഇന്ത്യ ചൈന ബന്ധത്തില്‍ നിര്‍ണായക ചുവടുവെപ്പ്

അമേരിക്ക വാതിലടച്ചാൽ എന്തിന് ഭയക്കണം, ഇങ്ങോട്ട് വരു, വിപണി തുറന്ന് നൽകാമെന്ന് റഷ്യ

അടുത്ത ലേഖനം
Show comments