Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്തുവയസുകാരിയെ ഭീക്ഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിയെ കോടതി വളപ്പിലിട്ട് തല്ലി മാതാവ്; പ്രതിക്ക് 64 വര്‍ഷം കഠിന തടവ്

പിഴ അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം കഠിന തടവുഅനുഭവിക്കണം.

Mother beats accused

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 14 മെയ് 2025 (17:48 IST)
തിരുവനന്തപുരം: പത്തു വയ്യസ്സുക്കാരിയെ ഭീഷണിപ്പെടുത്തി വാ പൊത്തി പിടിച്ചു പീഡിപ്പിച്ച കേസ്സില്‍ ബന്ധുവായ പ്രതി സുരേഷിന് (45) അറുപത്തിനാല് വര്‍ഷം കഠിന തടവും 30,000 രൂപ പിഴക്കും തിരുവനന്തപരും  അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍ രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ട് വര്‍ഷം കഠിന തടവുഅനുഭവിക്കണം. 2019 സെപ്റ്റംബര്‍ മുപ്പതിന് കുട്ടിയുടെ കൊച്ചിച്ചന്‍ മരിച്ച ദിവസമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
 
മൃതദേഹം സംസ്‌കാരം കഴിഞ്ഞ് വീടിന്റെ മുകള്‍ഭാഗത്ത്  ഇരുന്ന കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി കരഞ്ഞപ്പോള്‍ കൈ കൊണ്ട് വാ പൊത്തി പിടിച്ചതിന്  ശേഷമാണ് പീഡിപ്പിച്ചത്.  പുറത്ത് പറഞ്ഞാല്‍ കൊന്നു കളയും എന്ന് പറഞ്ഞു ഭീഷണിപെടുത്തി. സംഭവത്തിന് ശേഷം പീഡിപ്പിച്ചു എന്ന സംഭവം പറയാതെ പ്രതി തന്നെ കെട്ടിപിടിച്ചു എന്ന് വീട്ടില്‍ ഉണ്ടായിരുന്ന അമ്മൂമ്മയോട് കുട്ടി പറഞ്ഞു. ഇതറിഞ്ഞ അമ്മൂമ്മ പ്രതിയെ അവിടെ വെച്ചു മര്‍ദിച്ചു. ഒന്നര വര്‍ഷം കഴിഞ്ഞ് സ്‌കൂളില്‍ കൗണ്‍സിലിങ് നടത്തിയപ്പോള്‍ ആണ് കുട്ടി പീഡനത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. 
 
അടുത്ത ബന്ധുക്കൂടയായ പ്രതി ചെയ്ത പ്രവൃത്തി ന്യായിക്കരിക്കാന്‍ പറ്റാത്തതിനാല്‍ യാതൊരു ദയയുംഅര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ കുട്ടികളെ പീഡിപ്പിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുമെന്ന് കോടതി പറഞ്ഞു. അതേസമയം വിചാരണ വേളയില്‍ ഇരയായ കുട്ടിയുടെ അമ്മ പ്രതിയെ മര്‍ദിച്ചു.  അമ്മയെ വിസ്തരിചതിന് ശേഷമായിരുന്നു സംഭവം. എന്റെ മോളെ നീ തൊടുവോടാ എന്ന് പറഞ്ഞ് പക്കലുണ്ടായിരുന്നു മൊബൈല്‍ കൊണ്ട് അടിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ അതിരൂപതയിലെ വൈദികന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍