പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ തല മറയ്ക്കണമെന്ന നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാനൊരുങ്ങി ഇറാന്‍. ഇതിന് തയ്യാറാകാത്ത സ്ത്രീകളെ ചികിത്സിക്കാനായി പ്രത്യേക ക്ലിനിക്കുകള്‍ രാജ്യമെങ്ങും സ്ഥാപിക്കുമെന്നും ഇറാനിലെ ഇസ്ലാമിക ഭരണകൂടം വ്യക്തമാക്കി.
സ്ത്രീ- കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്രി തലേബി ദരേസ്താനിയാണ് ഹിജാന്‍ റിമൂവല്‍ ട്രീറ്റ്‌മെന്റ് ക്ലിനിക് എന്ന പേരില്‍ സര്‍ക്കാര്‍ ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം അറിയിച്ചത്. ദുരാചരങ്ങള്‍ തടയാന്‍ ശാസ്ത്രീയവും മനശാസ്ത്രപരവുമായ ചികിത്സയാകും ക്ലിനിക് വഴി ലഭ്യമാവുക എന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്.
അതേസമയം സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ഇറാന്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ചികിത്സയ്ക്കല്ല ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ഇത് പ്രവര്‍ത്തിക്കുകയെന്നും ഇവര്‍ പറയുന്നു.