Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്‌ട്രീമിങ് നടത്തി‍; തൃശൂര്‍ സ്വദേശി അറസ്‌റ്റിലായത് ഭാര്യയുടെ രഹസ്യ നീക്കത്തിനൊടുവില്‍

ഭാര്യക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ ലൈവ് സ്‌ട്രീമിങ് നടത്തിയ മലയാളി അറസ്‌റ്റില്‍

bed room seens
ഹൈദരാബാദ് , വ്യാഴം, 13 ഏപ്രില്‍ 2017 (16:16 IST)
ഭാര്യക്കൊപ്പമുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങള്‍ ലൈവായി അസ്ലീല വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ച ഭര്‍ത്താവ് അറസ്‌റ്റില്‍. ഹൈദരാബാദുകാരനായ സോഫ്‌റ്റ്‌വേര്‍ എന്‍‌ജിനീയറാണ് ഭാര്യയുടെ പരാതിയില്‍ പൊലീസിന്റെ പിടിയിലായത്.

2016 നവംബറിലാണ്  സോഫ്‌റ്റ്‌വേര്‍ എന്‍‌ജിനീയര്‍ കൂടിയായ ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവിനൊപ്പമുള്ള തന്റെ കിടപ്പറ രംഗങ്ങള്‍ ചില വെബ്‌സൈറ്റുകളില്‍ വന്നുവെന്നാണ് സൈബര്‍ ക്രൈം വിഭാഗത്തിന് ഇവര്‍ പരാതി നല്‍കിയത്.

അന്വേഷണം ശക്തമാക്കി സൈബര്‍ സെല്‍ അന്വേഷണത്തിനൊടുവില്‍ ഭര്‍ത്താവാണ് പ്രതിയെന്ന് കണ്ടെത്തുകയായിരുന്നു. വീഡിയോ അപ്‌ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീഡിയോ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് തൃശൂര്‍ ജില്ലയിലെ ഒരാളുടെ കമ്പ്യൂട്ടറില്‍ നിന്നാണെന്ന് മനസിലാക്കി. ഇതാണ് ഭര്‍ത്താവിനെ കുടുക്കിയത്.

ചോദ്യം ചെയ്യലില്‍ വീഡിയോ ഒരു വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍‌ലോഡ് ചെയ്‌ത് പിന്നീട് മറ്റുചില വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു.

ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭാര്യയറിയാതെ ലാപ്‌ടോപ് കാമറ ഓണ്‍ചെയ്തു വെക്കുകയായിരുന്നു, ഇയാള്‍. ഭാര്യയ്ക്ക് സംശയം തോന്നാതിരിക്കാന്‍ ലാപ്‌ടോപ്പില്‍ സിനിമയും വെച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ തന്റെ മുഖം വ്യക്തമാകാത്ത വിധത്തിലായിരുന്നു ഇയാള്‍ വീഡിയോ ചിത്രീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇ-കൊമേഴ്‌സ് മത്സരം മുറുകുന്നു; വാലറ്റ് പേമെന്റുമായി ആമസോൺ