Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ബീഫ് കഴിച്ചതിലൂടെ നിങ്ങള്‍ ഹിന്ദുക്കളെ അപമാനിച്ചു’; സുരഭിക്കെതിരെ സംഘപരിവാര്‍ ആക്ഷേപം

‘ബീഫ് കഴിച്ചതിലൂടെ നിങ്ങള്‍ ഹിന്ദുക്കളെ അപമാനിച്ചു’; സുരഭിക്കെതിരെ സംഘപരിവാര്‍ ആക്ഷേപം

‘ബീഫ് കഴിച്ചതിലൂടെ നിങ്ങള്‍ ഹിന്ദുക്കളെ അപമാനിച്ചു’; സുരഭിക്കെതിരെ സംഘപരിവാര്‍ ആക്ഷേപം
കോഴിക്കോട് , വ്യാഴം, 7 സെപ്‌റ്റംബര്‍ 2017 (19:13 IST)
ദേശീയ പുരസ്‌കാര ജേതാവ് സുരഭീ ലക്ഷ്മിക്കെതിരെ സംഘപരിവാറിന്റെ ഭീഷണി. ഓണത്തോടനുബന്ധിച്ച് ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ചതാണ് എതിര്‍പ്പിന് കാരണമായത്. ബീഫ് കഴിച്ചതിലൂടെ ഹിന്ദുക്കളെ സുരഭീ അപമാനിച്ചുവെന്നും സംഘപരിവാര്‍ വിമര്‍ശിച്ചു.

സുരഭിയുടെ ഓണം എന്ന പേരില്‍ കോഴിക്കോട്ടെ ബ്രദേഴ്‌സ് എന്ന ഹോട്ടല്‍ പശ്ചാത്തലമാക്കി ഒരുക്കിയ പരിപാടിയില്‍  ഓണ വിശേഷങ്ങളെക്കുറിച്ചും ആഹാരത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് സുരഭി പൊറോട്ടയും ബീഫും കഴിച്ചത്. ഇതോടെയാണ് എതിര്‍പ്പുമായി സംഘപരിവാര്‍ രംഗത്തുവന്നത്.

ഓണപ്പരിപാടിക്കിടെ സൂരഭി ബീഫ് കഴിച്ച നടപടി ശരിയല്ല. ഹിന്ദുക്കളെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് അവരില്‍ നിന്നുമുണ്ടായത്. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലാത്ത സാഹചര്യത്തില്‍ എന്തിനാണ് സുരഭി മാംസം കഴിച്ചത്. ധൈര്യമുണ്ടെങ്കില്‍ അടുത്ത പെരുന്നാളിന് ചാനല്‍ പരിപാടിയിലെത്തി പന്നിയിറച്ചി കഴിക്കാനും സംഘപരിവാര്‍ വെല്ലുവിളിച്ചു.

കാവിപ്പട എന്ന ഗ്രൂപ്പിലാണ് സംഘപരിവാര്‍ സുരഭിക്കെതിരെ ആദ്യം പോസ്‌റ്റ് ഇട്ടത്. തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളിലേക്ക് പോസ്‌റ്റ് ഷെയര്‍ ചെയ്യപ്പെടുകയുമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോരക്കളി അവസാനിക്കുന്നില്ല, മാധ്യമപ്രവര്‍ത്തകന്‍ പങ്കജ് മിശ്രയ്ക്ക് വെടിയേറ്റു; നില ഗുരുതരം