Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിപിഎം ജില്ലാ സമ്മേളന വേദിയിലെ ബിയര്‍ കുപ്പി, ഉള്ളില്‍ കരിങ്ങാലി വെള്ളം; ഇതാണ് വാസ്തവം

ചിന്ത ജെറോമും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്

Chintha Jerome - Beer bottle controversy

രേണുക വേണു

, ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:44 IST)
Chintha Jerome - Beer bottle controversy

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഎം സമ്മേളനങ്ങള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിപിഎം കൊല്ലം ജില്ലാ സമ്മേളനം നടന്നത്. സമ്മേളന നഗരിയിലെ വേദിയില്‍ ബിയര്‍ കുപ്പികള്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം വേദിയില്‍ ഇരുന്ന് ബിയര്‍ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിന്റെ യാഥാര്‍ഥ്യം എന്താണ്? 
 
സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും മുന്‍പില്‍ ബിയര്‍ കുപ്പികള്‍ ഉണ്ടായിരുന്നു എന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അതിനുള്ളില്‍ കരിങ്ങാലി വെള്ളമായിരുന്നു. നേതാക്കള്‍ക്ക് കുടിക്കാനായി പ്രത്യേകം തയ്യാറാക്കിയതാണ് ഇത്. 
 
പ്ലാസ്റ്റിക് കുപ്പി ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഒരു കുപ്പിയായിരിക്കണം ഉപയോഗിക്കേണ്ടതെന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം ബിയര്‍ കുപ്പികള്‍ വൃത്തിയാക്കി അതില്‍ വിതരണം ചെയ്തത്. കുപ്പികളില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ സ്റ്റിക്കറും പതിച്ചിരുന്നു. കുടിവെള്ളം നിറച്ച കുപ്പികളെയാണ് ബിയറാണ് സമ്മേളന വേദിയില്‍ നേതാക്കള്‍ക്ക് കുടിക്കാന്‍ നല്‍കിയതെന്ന തരത്തിലാണ് പലരും കുപ്രചരണം നടത്തുന്നത്. 
 
ചിന്ത ജെറോമും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ചിന്തയുടെ പോസ്റ്റ് വായിക്കാം: 
 
സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയില്‍ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂര്‍വം അര്‍ത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി ഒരുകൂട്ടര്‍ ഇറങ്ങി പുറപ്പെടുന്നത്. വരുംകാലത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിര്‍ണയിക്കാനുള്ള പ്രധാനപ്പെട്ട ചര്‍ച്ചകളുടെ ഇടമാണ് പാര്‍ട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിന്റെ പ്രത്യയശാസ്ത്ര രൂപമാണ് മാര്‍ക്‌സിസം.
 
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്, ഹരിത രാഷ്ട്രീയത്തിന്റെ മാതൃകാ പാഠങ്ങള്‍ പകര്‍ത്തിയാണ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന കുപ്പിയില്‍ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയില്‍ വിതരണം ചെയ്തത്. ഇതിന്റെ ചിത്രങ്ങള്‍ ബിയര്‍ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ 'നന്നാക്കികള്‍' പ്രചരിപ്പിക്കുന്നത്.
 
സത്യാനന്തര രാഷ്ട്രീയത്തില്‍ എങ്ങനെയാണ് അസത്യങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിന്റെ സാക്ഷ്യമാണ് നിലവിലെ ബിയര്‍ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികള്‍ ഒരിക്കലും മായില്ല എന്ന് ബോര്‍ഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധര്‍ - അസത്യ പ്രചാരകര്‍ കള്ളങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. അവര്‍ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാന്‍ തയ്യാറാവണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താലിബാനെ പോലെയല്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വ്യക്തിസ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്ന് സിറിയയിലെ വിമതർ