Select Your Language

Notifications

webdunia
webdunia
webdunia
webdunia

70-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് സ്‌പോണ്‍സറായി റമ്മി കള്‍ച്ചര്‍; മികച്ച ക്യാപ്റ്റന് സ്‌കില്‍ അവാര്‍ഡും

വള്ളംകളിയിലെ മികച്ച ക്യാപ്റ്റന് റമ്മി കള്‍ച്ചര്‍ സ്‌കില്‍ അവാര്‍ഡ് സമര്‍പ്പിച്ചു

Rummy Culture Award

രേണുക വേണു

, വ്യാഴം, 3 ഒക്‌ടോബര്‍ 2024 (20:17 IST)
70ാമത് നെഹ്‌റു ട്രോഫി വള്ളം കളി മത്സരത്തിലെ പങ്കാളികളായി ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ റമ്മി പ്ലാറ്റ്‌ഫോമായ റമ്മി കള്‍ച്ചറും. സമാനതകളില്ലാത്ത കഴിവും നേതൃഗുണവും പ്രകടമാക്കുന്ന മികച്ച ക്യാപ്റ്റന് ഔദ്യോഗിക സ്‌പോണ്‍സര്‍ എന്ന നിലയില്‍ സ്‌കില്‍ അവാര്‍ഡും റമ്മി കള്‍ച്ചര്‍ സമര്‍പ്പിച്ചു.
 
വള്ളം കളിയിലും അതുപോലെ റമ്മി ഗെയിമിലും പ്രധാനമായ കഴിവിന്റെ പങ്കുവയ്ക്കലുകളെ പ്രോത്സാഹിക്കുന്ന റമ്മി കള്‍ച്ചറിന്റെ പ്രതിബദ്ധത ഈ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നു. സ്‌കില്‍ ബേസ്ഡ് ഗെയിമിംഗിനെ പ്രോത്സാഹിക്കുന്നതില്‍ പേരുകേട്ട റമ്മി കള്‍ച്ചര്‍, രാജ്യത്തുടനീളമുള്ള കള്‍ച്ചറല്‍ സ്‌പോര്‍ട്‌സ് പ്രേമികളുടെ താത്പര്യങ്ങള്‍ മനസ്സിലാക്കുന്നു. സ്‌കില്‍ അവാര്‍ഡ് നല്‍കുന്നതിലൂടെ, ക്യാപ്റ്റന്‍മാരുടെ ടീം അംഗങ്ങളുടേയും എണ്ണമറ്റ മണിക്കൂറുകള്‍ നീളുന്ന പരിശീലനത്തിന്റെ സമര്‍പ്പണവും വൈദഗ്ധ്യവും റമ്മി കള്‍ച്ചര്‍ തിരിച്ചറിയുന്നു.
 
വള്ളംകളിയിലെ മികച്ച ക്യാപ്റ്റന് റമ്മി കള്‍ച്ചര്‍ സ്‌കില്‍ അവാര്‍ഡ് സമര്‍പ്പിച്ചു. എ ഗ്രേഡ് വിഭാഗത്തില്‍, ടൗണ്‍ ബോട്ട് ക്ലബിനെ പ്രതിനിധീകരിക്കുന്ന പഴശ്ശിരാജ ബോട്ടിന്റെ ക്യാപ്റ്റന്‍മാരായ വിഷ്ണു പ്രകാശ് ജെ, മനോജ് എന്നിവര്‍ക്ക് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസാണ് സ്‌കില്‍ അവാര്‍ഡ് സമര്‍പ്പിച്ചത്.  ജില്ലാ കളക്ടറും എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനുമായ അലക്സ് വര്‍ഗ്ഗീസ് ഐഎഎസ്, ജില്ലാ പോലീസ് മേധാവിയും എന്‍ടിബിആര്‍ സൊസൈറ്റി വൈസ് ചെയര്‍മാനുമായ എംപി മോഹനചന്ദ്രന്‍ ഐപിഎസ്, സബ് കളക്ടറും എന്‍ടിബിആര്‍ സൊസൈറ്റി സെക്രട്ടറിയുമായ സമീര്‍ കിഷന്‍ ഐഎസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
 
3.5 കോടിയ്ക്ക് മുകളില്‍ കളിക്കാരുമായി ഇന്ത്യയിലെ വിശ്വസനീയമായ റമ്മി ആപ്പ് ** എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ് റമ്മി കള്‍ച്ചര്‍. സുരക്ഷിതവും, നിയമാനുസൃതവുമായ ത്രില്ലിംഗ് അനുഭവത്തിനൊപ്പം റമ്മി സ്‌കില്‍സ് മെച്ചപ്പെടുത്തുവാനും ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടുവാനുമുള്ള അവസരങ്ങളാണ് കളിക്കാര്‍ക്ക് റമ്മി കള്‍ച്ചര്‍ വാഗ്ദാനം ചെയ്യുന്നത്. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റമ്മി ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയതോടെ ഈ മേഖലയിലെ മുന്‍നിരക്കാര്‍ റമ്മി കള്‍ച്ചറാണെന്നത് അടിവരയിടുന്നു. എല്ലാവര്‍ക്കും നീതിയുക്തമായ ഗെയിമിംഗ് ഉറപ്പുവരുത്തുന്നതിനായി പ്ലാറ്റ്‌ഫോം ആര്‍എന്‍ജിയും നോ ബോട്ട് സെര്‍ട്ടിഫൈഡുമാണ്.
 
ആലപ്പുഴയിലെ പുന്നമടക്കായലില്‍ 1592 മുതല്‍ നെഹ്‌റു ട്രോഫി വള്ളം കളി സംഘടിപ്പിക്കപ്പെടുന്നു. പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു ആലപ്പുഴ സന്ദര്‍ശിച്ചപ്പോഴാണ് ആദ്യമായി വള്ളം കളി സംഘടിപ്പിക്കപ്പെട്ടത്. പിന്നീട് കായികപ്രേമികളെ ആവേശംകൊള്ളിച്ചുകൊണ്ട് എല്ലാ വര്‍ഷവും നെഹ്രുട്രോഫി വള്ളം കളി നടത്തപ്പെടുന്നു.  ഈ വര്‍ഷം നെഹ്‌റു ട്രോഫി വള്ളം കളിയ്ക്ക് നേരിട്ടും ഓണ്‍ലൈനിലുമായി 1 മുതല്‍ 2 ലക്ഷം വരെ കാണികളുണ്ടാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡരുകിൽ മാലിന്യം തള്ളിയ ലോറിക്ക് 50000 രൂപാ പിഴ