Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥി ഭാഗീരഥി അമ്മ അന്തരിച്ചു

കേരളത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥി ഭാഗീരഥി അമ്മ അന്തരിച്ചു

ശ്രീനു എസ്

, വെള്ളി, 23 ജൂലൈ 2021 (16:29 IST)
കേരളത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥി ഭാഗീരഥി അമ്മ അന്തരിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ വിദ്യാര്‍ത്ഥിയായി അറിയപ്പെടുന്ന ഭാഗീരഥിയമ്മ് അന്തരിച്ചു 107 വയസ്സായിരുന്നു. കൊല്ലം സ്വദേശിനിയാണ്. രണ്ടു വര്‍ഷം മുമ്പ് തന്റെ 105ാം വയസ്സിലായിരുന്നു ഭാഗീരഥിയമ്മ സാക്ഷരതാ പരീക്ഷ എഴുതി വിജയിച്ചത്. ഈ പ്രായത്തിലും പഠിക്കാനുള്ള ഭാഗീരഥിയമ്മയുടെ തീരുമാനത്തെ പ്രധാനമന്ത്രി നരന്ദ്രമോധി മന്‍കീ ബാത് ലുടെ പ്രശംസിച്ചിരുന്നു.

ഏഴാം ക്ലാസ്സ് തുല്യതാ പരീക്ഷ എഴുതി വിജയിച്ച ശഷം പത്താം തരം തുല്യതാ പരീക്ഷ കൂടി വിജയിക്കണമെന്നതായിരുന്നു ഭാഗീരഥിയമ്മയുടെ സ്വപ്നം. സിനിമാതാരം സുരേഷ്ഗോപിയെ നേരിട്ട കണ്ട് സംസാരിക്കണമെന്നതായിരുന്നു മറ്റൊരു ആഗ്രഹം. നാരീശക്തി പുരസ്‌കാര ജേതാവാണ്. പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകളാണ് മരണകാരണമെന്ന ബന്ധുക്കള്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 3570 ഇന്ത്യക്കാര്‍ക്ക്