Publish Date: Sun, 11 Oct 2020 (14:48 IST)
Updated Date: Sun, 11 Oct 2020 (14:51 IST)
യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഹൈക്കോടതിയിലേക്ക്. കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയിലേക്ക് പോകുന്നത്. വിജയ് പി നായരുടെ മുറിയില്‍ നിന്നെടുത്ത ലാപ്‌ടോപ്പും മൊബൈലും പൊലീസിന് ലഭിച്ചിരുന്നു. ഇതില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ മോഷണകുറ്റം നിലനില്‍ക്കുമോയെന്നാണ് പൊലീസ് പരിശോധിച്ച് വരുകയാണ്.
ഭാഗ്യലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മി അറക്കലും പൊലീസ് നിരീക്ഷണത്തിലാണ്. നേരത്തേ ഇവര്‍ ഒളിവിലായിരുന്നുവെന്നാണ് പറഞ്ഞിരുന്നത്.