Publish Date: Tue, 26 May 2020 (14:28 IST)
Updated Date: Tue, 26 May 2020 (14:30 IST)
ബാംഗ്ലൂരിൽ നിന്ന് തൃശ്ശൂരിലെ വീട്ടിലേക്ക് തിരിച്ചെത്തിയ നടി ഭാവന ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചു. മുത്തങ്ങ അതിർത്തി വഴിയാണ് ഭാവന കേരളത്തിലെത്തിയത്. ഭർത്താവ് നവീനൊപ്പം മുത്തങ്ങ അതിർത്തിയിൽ എത്തിയ ഭാവന, തുടർന്ന് സഹോദരനൊപ്പമാണ് തൃശ്ശൂരിലെ വീട്ടിലെത്തിയത്. മുത്തങ്ങ ചെക്ക് പോസ്റ്റിൽ എത്തിയ നടി ചെക്ക്പോസ്റ്റിലെ പ്രാഥമിക വിവര ശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്കും വിധേയയായി.
ഭാവനയുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിക്കുകയും ചെയ്തു. തുടർന്ന് പോലീസ് അകമ്പടിയോടെയായിരുന്നു നടിയുടെ യാത്ര. ഭാവനയുടെ അപ്രതീക്ഷിതമായ വരവ് ആരോഗ്യ പ്രവർത്തകർക്കിടയിൽ കൗതുകമുണർത്തി. ചിലർ സാമൂഹ്യമായ അകലം പാലിച്ച് സെൽഫിയും എടുത്തു.