Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നുതരം കൊറോണ വൈറസുകൾ ലാബിലുണ്ട്, വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടർ

മുന്നുതരം കൊറോണ വൈറസുകൾ ലാബിലുണ്ട്, വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടർ
, തിങ്കള്‍, 25 മെയ് 2020 (10:36 IST)
കൊവിഡ് 19 വൈറസ് വുഹാനിൽ ലാബിൽനിന്നും പുറത്തുവന്നതാണ് എന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വുഹാനിലെ വൈറോലജി ലാബ് ഡയറക്ടർ. മൂന്ന് തരം കൊറോണ വൈറസുകൾ ലാബിലുണ്ട് എന്നാൽ ലോകത്ത് പടർന്നുപിടിച്ച വൈറസല്ല ലാബിൽ ഉള്ളത് എന്നും തീർത്തും വ്യത്യസ്തമായ ജനിതഘടനയുള്ള വൈറസാണ് അതെന്നും വുഹാൻ വൈറോളജി ലാബ് ഡയറക്ടർ വാങ് യാന്‍യി പറഞ്ഞു.
 
വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉള്ളതാണ്. നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്‍ക്കില്ല. എന്നാല്‍ ലാബില്‍ നിന്ന് വൈറസ് വ്യാപനം ഉണ്ടായെന്ന ട്രംപിന്റെ വാദം തെറ്റാണ്. ലാബ് ഐസിലേറ്റ് ചെയ്തിട്ടുള്ളതാണ്. ലാബിൽനിന്നും വൈറസ് വ്യാപനമുണ്ടാകാനുള്ള സാധ്യതയില്ല എന്നും വാങ് യാൻയി വ്യക്തമാക്കി. വൈറസിന്റെ ഉറവിടം വുഹാനിലെ വൈറോളജി ലാാബാണെന്ന വാദം ചൈന നേരത്തെ തന്നെ തള്ളിയിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണിക്കൂറിനിടെ 6,977 പുതിയ കേസുകൾ, 154 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1, 38,845