Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മി, വരവ് ചെലവ് വ്യത്യാസം -30000, സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി

ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മി, വരവ് ചെലവ് വ്യത്യാസം -30000, സംസ്ഥാനത്തെ കാത്തിരിക്കുന്നത് വൻ വെല്ലുവിളി
, വെള്ളി, 1 ഏപ്രില്‍ 2022 (09:18 IST)
പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കമാവുമ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ റവന്യൂ കമ്മി രേഖപ്പെടുത്തി കേരളം. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഒരു വർഷത്തെ വരവും ചെലവും തമ്മിലുള്ള വ്യത്യാസം മൈനസ് 30,000 കോടിയിലേറെയാണ്. പുതിയ വർഷം കേന്ദ്ര വിഹിതത്തിലെ കുറവ് വരും നാളുകളിൽ കേരളത്തെ കൂടുതൽ പ്രതിസന്ധിയിലാക്കും.
 
ബജറ്റ് രേഖകൾ മാത്രം കണക്കിലെടുത്താൽ വരുമാനത്തെക്കാൾ ചെലവ് 31000കോടി രൂപയാണ്. കൊവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള നഷ്ടം സംസ്ഥാനത്തെ കൂടുതൽ ദുരിതത്തിലാക്കി. സർക്കാർ പിന്നിട്ട സാമ്പത്തിക വർഷം കടമെടുത്തത് 27000കോടി രൂപയാണ്. അവസാനത്തെ ആഴ്ചയും നാലായിരം കോടി രൂപ കടമെടുത്തിരുന്നു. 
 
പുതിയ സാമ്പത്തിക വർഷത്തിൽ കൊവിഡിൽ നിന്ന് വിപണി തിരിച്ചുവരുന്നതാണ് സർക്കാരിന് ആശ്വാസം.എന്നാൽ കേന്ദ്ര വിഹിതത്തിൽ ഈ വർഷം മുതൽ കുറവ് തുടങ്ങും. ജൂലൈ മാസം കഴിഞ്ഞാൽ ജിഎസ്ടി നഷ്ടപരിഹാരമില്ല. മറ്റ് ഗ്രാന്‍റുകളിൽ കൂടി ഉണ്ടാകുന്ന നഷ്ടം 17000കോടി രൂപയോളമാണ്.പുതിയ വർഷത്തിലേക്ക് കടക്കുമ്പോൾ തുടക്കം ഞെരുക്കത്തിലാണ്. ജിഎസ്ടി പുനസംഘടനയടക്കം നടത്തി നികുതി വരവ് ഉയർത്തുകയാണ് പുതിയ വർഷത്തിൽ സർക്കാരിന് മുന്നിലുള്ള പ്രധാന കടമ്പ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാരസെറ്റമോളിന്റെ വില 1.01 രൂപയാകും, ജീവൻ രക്ഷാ മരുന്നുകളുടെ വില 10 ശതമാനത്തിലേറെ കൂടി