Publish Date: Sun, 09 May 2021 (10:44 IST)
Updated Date: Sun, 09 May 2021 (10:46 IST)
ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഗ്ഘിച്ച് ഇഫ്‌താറിൽ പങ്കെടുത്ത എംഎൽഎക്കെതിരെ കേസ്. സമാജ്‌വാദി പാർട്ടിയുടെ ബീജിനോർ എംഎൽഎ മനോജ് പരസ് അടക്കമുള്ളവർക്കെതിരെയാണ് യുപി പോലീസ് കേസെടുത്തത്.
സറയ്‌മീർ പ്രദേശത്ത് വ്യാഴാഴ്‌ച്ച വൈകീട്ടാണ് ഇഫ്‌താർ നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എംഎൽഎയടക്കം പരിപാടിയിൽ ഉണ്ടായിരുന്ന 34 പേരെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ആകെ 53 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.