Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്ക് തട്ടി അപകടം: രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്ക് തട്ടി അപകടം: രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജനുവരി 2022 (16:59 IST)
തിരുവനന്തപുരത്ത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന തടികളില്‍ ബൈക്ക് തട്ടിയുണ്ടായ അപകടത്തില്‍ രണ്ടുയുവാക്കള്‍ക്ക് ദാരുണാന്ത്യം. നെയ്യാര്‍ ഡാം സ്വദേശികളായ അച്ചു(20), ശ്രീജിത്ത്(19) എന്നിവരാണ് മരിച്ചത്. ഷൊര്‍ലകോട് റോഡിലാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവച്ചുതന്നെ അച്ചു മരണപ്പെട്ടിരുന്നു. 
 
ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസ് കെ മാണിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു