Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മഴ, കുടനിവര്‍ത്തിയ വീട്ടമ്മ റോഡിലേക്ക് വീണു; ദാരുണാന്ത്യം

മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മഴ, കുടനിവര്‍ത്തിയ വീട്ടമ്മ റോഡിലേക്ക് വീണു; ദാരുണാന്ത്യം
, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (08:23 IST)
മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ പിന്‍സീറ്റിലിരുന്ന് കുട നിവര്‍ത്തിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനില്‍ ഗീതാകുമാരിയമ്മ(52)യാണ് റോഡിലേക്ക് തെറിച്ചുവീണ് തലയിടിച്ചു മരിച്ചത്. പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഈരാടന്‍മുക്കിനുസമീപം തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
 
പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. യാത്രാമധ്യേ മഴപെയ്തപ്പോള്‍ കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. ഗീതാകുമാരിയുടെ തല റോഡില്‍ ഇടിക്കുകയായിരുന്നു. ഈ ആഘാതത്തിലാണ് മരണം. 
 
പരുക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മകന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മംഗളൂരുവില്‍ നിപ സംശയം; കര്‍ണാടകയില്‍ ജാഗ്രത