Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 2 जनवरी 2025
webdunia

ബൈക്ക് യാത്രക്കാരന് മരം വീണു ദാരുണാന്ത്യം

ബൈക്ക് യാത്രക്കാരന് മരം വീണു ദാരുണാന്ത്യം
, വെള്ളി, 2 ജൂണ്‍ 2023 (16:17 IST)
കോഴിക്കോട്:ബൈക്ക് യാത്രയ്ക്കിടെ ബൈക്കിനു മുകളിൽ മരം മുറിഞ്ഞു വീണു ബൈക്ക് യാത്രക്കാരനായ അദ്ധ്യാപകൻ മരിച്ചു.നന്മണ്ട ഉള്ളിയേരി യു.പി.സ്‌കൂൾ അധ്യാപകനായ മടവൂർ പുതുക്കുടി സ്വദേശി മുഹമ്മദ് ശരീഫ് എന്ന 38 കാരനാണ്  ഇന്ന് രാവിലെ ഒമ്പതരയോടെ ഉണ്ടായ അപകടത്തിൽ മരിച്ചത്.
 
മടവൂരിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോകുമ്പോഴാണ് അമ്പലപ്പൊയിലിൽ വച്ച് മരക്കൊമ്പ് വീണതും നിയന്ത്രണം വിട്ട ബൈക്ക് മുന്നോട്ടോടി റോഡിൽ മറിയുകയ്യും ചെയ്തത്. വീഴ്ചയിൽ ഹെൽമറ്റ് പൂർണ്ണമായി തകർന്നു. ഉടൻ തന്നെ ഷെരീഫിനെ ബാലുശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വ്യാജവാഗ്ദാനം : പണം തട്ടിയ ആൾ അറസ്റ്റിൽ