Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലേക്കില്ലെന്ന് ബിന്ദു അമ്മിണി

ശബരിമലയിലേക്കില്ലെന്ന് ബിന്ദു അമ്മിണി

എ കെ ജെ അയ്യര്‍

, ഞായര്‍, 29 നവം‌ബര്‍ 2020 (12:57 IST)
കോഴിക്കോട്: താന്‍ ഇനി ശബരിമലയിലേക്ക് ഇല്ലെന്നും തന്നെ മല കയറ്റി ആരും ജയിക്കേണ്ടെന്നും ബിന്ദു അമ്മിണി പറഞ്ഞു. കോഴിക്കോട് പ്രസ് ക്‌ളബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണി ഇത് പറഞ്ഞത്.
 
തന്നെ തെറിവിളിച്ചും പ്രകോപിപ്പിച്ചും ശബരിമലയിലേക്ക് എത്തിച്ചു അത് ആയുധമാക്കി തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണ് ചില ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. മുമ്പ് സുപ്രീം കോടതി നിയമത്തിന്റെ പശ്ചാത്തലത്തിലാണ് താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയതെന്നും അവര്‍ പറഞ്ഞു.
 
സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹിന്ദുത്വത്തിന്റെ പേരില്‍ അക്രമം നടത്തിയപ്പോഴാണ് തനിക്ക് സ്ത്രീ ദര്ശനം ശബരിമലയില്‍ അനിവാര്യമാണെന്ന് തോന്നിയതും അവിടെ പോയതും. അപ്പോള്‍ മുതല്‍ അവര്‍ തന്നെ നിരന്തരം വേട്ടയാടുകയാണ് എന്നും ബിന്ദു അമ്മിണി ആരോപിച്ചു. താന്‍ നല്‍കിയ പരാതികളിലൊന്നും പോലീസ് നടപടി എടുക്കുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മയക്കുമരുന്ന് കടത്ത്: ദമ്പതികളും യുവാവും അറസ്റ്റില്‍