Publish Date: Sun, 29 Nov 2020 (12:52 IST)
Updated Date: Sun, 29 Nov 2020 (12:54 IST)
ആലുവ: കാറില്‍ മാരക മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ടു ദമ്പതികളും യുവാവും അറസ്റ്റിലായി. ആലുവയില്‍ നത്തിയ വാഹന പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ വീട്ടില്‍ പ്രണവ് പൈലി (23), ഭാര്യ പാലക്കാട് കഞ്ചിക്കോട് ഹില്‍വ്യൂ നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27) നെടുങ്കണ്ടത്തെ ആശാരിക്കാനിടം സ്വദേശി മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
എം.ഡി.എം.എ എന്ന മാരാമമായ മയക്ക് മരുന്ന് ഉള്‍പ്പെടെയാണ് ഇവരെ പിടികൂടിയത്. പിടിയിലായ മാര്‍വിന്‍ ജോസഫ് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലര്‍ക്കാണ്. ഇവര്‍ക്കൊപ്പം മയക്കു മരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര കാറും പിടിച്ചെടുത്തു.