Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനൂപ് ബിനീഷിന്റെ ബിനാമിയെന്ന് ഇ‌ഡി, ബിനീഷിനെതിരെ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി

അനൂപ് ബിനീഷിന്റെ ബിനാമിയെന്ന് ഇ‌ഡി, ബിനീഷിനെതിരെ 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തി
, വെള്ളി, 30 ഒക്‌ടോബര്‍ 2020 (12:00 IST)
മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപ് ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് ഇഡി. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. അതേസമയം കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചേർത്താണ് ബിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
 
കേസിൽ ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും.അനൂപിന്റെ അക്കൗണ്ടിലേക്ക് വന്ന പണത്തെ കുറിച്ചും ബെംഗളൂരുവിൽ ബിനീഷ് തുടങ്ങിയ കമ്പനികളെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് വിവരങ്ങൾ തേടും. അതേസമയം ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.അനൂപിന്റെ ഷെൽ കമ്പനികളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ, ഔഷധ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും കമ്പോഡിയയും തമ്മിലുള്ള ധാരണാപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം