Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോപണം പാളിപ്പോയി, ഇനി മാപ്പ് പറയാതെ രക്ഷയില്ല; എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചു

ആരോപണം പാളിപ്പോയി, ഇനി മാപ്പ് പറയാതെ രക്ഷയില്ല; എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചു

ആരോപണം പാളിപ്പോയി, ഇനി മാപ്പ് പറയാതെ രക്ഷയില്ല; എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് വക്കീല്‍ നോട്ടീസ് അയച്ചു
തിരുവനന്തപുരം , ബുധന്‍, 28 ഫെബ്രുവരി 2018 (14:24 IST)
അഴിമതിയാരോപണം ഉന്നയിച്ച ബിജെപി നേതാവ് എഎന്‍ രാധാകൃഷ്‌ണനെതിരെ ബിനീഷ് കോടിയേരി വക്കീല്‍ നോട്ടീസ് അയച്ചു.

കള്ളപ്പണം വെളുപ്പിക്കുന്നതിനായി തിരുവനന്തപുരം ശാസ്തമംഗലത്തെ ഒരു കെട്ടിടത്തില്‍ ഇരുവരുടെയും പങ്കാളിത്തമുള്ള 28 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന രാധാകൃഷ്‌ണന്റെ ആരോപണത്തിനെതിരെയാണ് ബിനീഷ് രംഗത്തെത്തിയത്.

ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ നേടാനുള്ള തന്ത്രമാണ് രാധാകൃഷ്‌ണന്റേത്. തനിക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും ബിനീഷ് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

രേഖകളില്ലാത്ത തിരുവനന്തപുരത്തെ 28 കമ്പനികള്‍ കോടിയേരിയുടെ രണ്ടു മക്കളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് രാധാകൃഷ്‌ണന്‍ ആരോപിച്ചത്. “കോടിയേരിയുടെ മക്കളുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ട്. ശാസ്തമംഗലത്തെ കമ്പനികളില്‍ ആറെണ്ണത്തില്‍ ഇരുവര്‍ക്കും നേരിട്ട് പങ്കാളിത്തമുണ്ട്. വേണ്ടത്ര രേഖകള്‍ ഇല്ലാത്ത കമ്പനികള്‍ സര്‍ക്കാരില്‍ കണക്ക് ബോധ്യപ്പെടുത്തിയിട്ടില്ല. കോടിയേരിയും കുടുംബവും ആസ്തി വെളിപ്പെടുത്തണം” - എന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു.

രാധാകൃഷ്‌ണന്റെ ഈ ആരോപണത്തിനെതിരെയാണ് ബിനീഷ് കോടിയേരി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മധുവിന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു