Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, വിഭാഗീയത ഇല്ലാതായി; മുഖ്യശത്രു ബിജെപി - കോടിയേരി

ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, വിഭാഗീയത ഇല്ലാതായി; മുഖ്യശത്രു ബിജെപി - കോടിയേരി

ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, വിഭാഗീയത ഇല്ലാതായി; മുഖ്യശത്രു ബിജെപി - കോടിയേരി
തൃശ്ശൂര്‍ , ഞായര്‍, 25 ഫെബ്രുവരി 2018 (14:53 IST)
സിപിഎമ്മില്‍ വിഭാഗീയത ഇല്ലാതായെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടിയില്‍ ഇനി വ്യത്യസ്ത ശബ്ദങ്ങൾ ഇല്ല, പാർട്ടിക്ക് ഇന്ന് ഒരു അഭിപ്രായമേയുള്ളൂ, ഏതെങ്കിലും നേതാവിനൊപ്പമോ നേതാക്കന്മാർക്കൊപ്പമോ അല്ല പാർട്ടി. പാർട്ടിക്ക് കീഴിലാണ് നേതാക്കന്മാർ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലകളിലെ വിഭാഗീയ ഇല്ലാതായി. മന്ത്രിസഭാ പുനഃസംഘടന നിലവില്‍ അജണ്ടയില്‍ ഇല്ല. സിപിഎം - സിപിഐ സഹകരണം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന തീരുമാനം. സിപിഐയോട് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പ്രവര്‍ത്തകര്‍ സി പി എം നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടെതെന്നും കോടിയേരി വ്യക്തമാക്കി.

മുഖ്യശത്രു ബിജെപിയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ ഏത് വിധേനയും ശ്രമിക്കും. കോണ്‍ഗ്രസുമായി യാതൊരു വിധ ബന്ധവും വേണ്ടെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചതാണ്. അത് തുടരുക തന്നെ ചെയ്യും. പാർട്ടിയുടെ ശക്തിയും ഊർജവും കൂട്ടുന്ന സമ്മേളനമാണ് തൃശൂരിൽ നടന്നതെന്നും വാർത്താസമ്മേളനത്തിൽ കോടിയേരി കൂട്ടിച്ചേര്‍ത്തു.
.
സമ്മേളനത്തിലെ യെച്ചൂരിയുടെ പ്രസംഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പോലെയല്ല. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ പാർട്ടിക്കു സംവിധാനമുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാനും തീരുമാനമെടുത്തുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ വീണ്ടും; സംസ്ഥാന സമിതിയിൽ 10 പുതുമുഖങ്ങൾ