സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10 നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്
സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ആലപ്പുഴയില്‍ ചേര്‍ന്ന സിപിഐ സംസ്ഥാന സമ്മേളനമാണ് ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തത്.
കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് 2023 ഡിസംബര്‍ 10 നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. ബിനോയ് വിശ്വം സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായി നടക്കുന്ന സംസ്ഥാന സമ്മേളനമാണ് ഇപ്പോഴത്തേത്.
പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളായി 100 അംഗങ്ങളേയും പകരം പ്രതിനിധികളായി 10 അംഗങ്ങളേയും സമ്മേളനത്തില്‍ തിരഞ്ഞെടുത്തു. കണ്‍ട്രോള്‍ കമ്മീഷനില്‍ ഒന്‍പത് അംഗങ്ങളും സംസ്ഥാന കൗണ്‍സിലില്‍ 103 അംഗങ്ങളും കാന്റിഡേറ്റ് അംഗങ്ങളായി 10 അംഗങ്ങളേയും തെരഞ്ഞെടുത്തു.
2006-2011 കാലയളവിലെ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു ബിനോയ് വിശ്വം.