Select Your Language

Notifications

webdunia
webdunia
webdunia
webdunia

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും

അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു

പക്ഷിപ്പനി: തിരുവനന്തപുരത്ത് ഇന്ന് 3000 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും
, തിങ്കള്‍, 9 ജനുവരി 2023 (08:33 IST)
പക്ഷിപ്പനി സ്ഥിരീകരിച്ച തിരുവനന്തപുരം ചിറയന്‍കീഴ് അഴൂരില്‍ ഇന്ന് മുതല്‍ 3000 പക്ഷികളെ കൊന്നുതുടങ്ങും. പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലാണ് പ്രതിരോധ നടപടി. രോഗം സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ വളര്‍ത്തു പക്ഷികളെയാണ് കൊന്നൊടുക്കുന്നതെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. 
 
അഴൂര്‍ പഞ്ചായത്തിലെ പെരുങ്ങഴി ജംങ്ഷനിലുള്ള ഒരു ഫാമിലെ ഇരുന്നൂറോളം താറാവുകള്‍ കഴിഞ്ഞയാഴ്ച ചത്തിരുന്നു. ഇത് പക്ഷിപ്പനി മൂലമാണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. വളര്‍ത്തുപക്ഷികളെ മുഴുവന്‍ കൊന്നൊടുക്കാനും മുട്ട, ഇറച്ചി, കാഷ്ഠം എന്നിവ തീയിട്ട് നശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഴിയില്‍ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഇടുക്കിയിലെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍; സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്യുന്നു