Select Your Language

Notifications

webdunia
webdunia
webdunia
webdunia

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

Britania

അഭിറാം മനോഹർ

, വെള്ളി, 17 മെയ് 2024 (14:30 IST)
Britania
ബ്രിട്ടാനിയ ബിസ്‌ക്കറ്റിന്റെ തൂക്കത്തില്‍ കുറവുണ്ടായതില്‍ പരാതിപ്പെട്ട ഉപഭോക്താവിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്. വരാക്കര സ്വദേശി ജോര്‍ജ് തട്ടിലിന്റെ പരാതിയിലാണ് നടപടി. ബ്രിട്ടാനിയ കമ്പനിയും ബേക്കറി ഉടമയും ചേര്‍ന്ന് പിഴ തുക നല്‍കണമെന്നാണ് നിര്‍ദേശം.
 
 2019 ഡിസംബര്‍ 4നാണ് വരാക്കരയിലെ ചക്കിരി റോയല്‍ ബേക്കറിയില്‍ നിന്ന് ജോര്‍ജ് 2 വ്രിട്ടാനിയ പാക്കറ്റുകള്‍( ബ്രിട്ടാനിയ ന്യൂട്രി ചോയ്‌സ്, തിന്‍ ആരോ റൂട്ട് ) വാങ്ങിയത്. പാക്കറ്റുകളില്‍ 300 ഗ്രാം തൂക്കമാണ് രേഖപ്പെടുത്തിയിരുന്നത്. തൂക്കത്തില്‍ സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഒരു പാക്കറ്റില്‍ 268 ഗ്രാമും അടുത്തതില്‍249 ഗ്രാമുമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് തൃശൂര്‍ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്ട്രോളര്‍ക്ക് നല്‍കിയ പരാതിയില്‍ തൂക്കം പരിശോധിച്ചപ്പോള്‍ ആരോപണം ശരിയെന്ന് തെളിയുകയായിരുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്.
 
ഹര്‍ജിക്കാരനുണ്ടായ വിഷമതകള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 10,000 രൂപയും ഹര്‍ജി തീയതി മുതല്‍ 9 ശതമാനം പലിശയും നല്‍കാന്‍ വിധി പുറപ്പെടുവിക്കുകയായിരുന്നു. അനേകം പാക്കുകള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താക്കള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന നിരീക്ഷണത്തിലാണ് നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ