Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന് പറയാൻ ആർക്കും അധികാരമില്ല: ഉപഭോക്തൃ തർക്ക പരിഹാര കോടതി

Consumer court

അഭിറാം മനോഹർ

, ബുധന്‍, 27 മാര്‍ച്ച് 2024 (20:10 IST)
വിറ്റ സാധനങ്ങള്ള് തിരിച്ചെടുക്കില്ല എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിമപ്രകാരം നിയമവിരുദ്ധമാണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എതിര്‍ കക്ഷിയുടെ ബില്ലുകളില്‍ നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
 
എറണാകുളം മുപ്പത്തടം സ്വദേശി സഞ്ജു കുമാര്‍ കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഡിബി ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍,ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഉത്തരവിട്ടത്. വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല എന്ന ബോര്‍ഡ് വ്യാപാരസ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും കോടതി നിര്‍ദേശം നല്‍കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇതാദ്യമായി സൗദിയും, ട്രെൻഡിങ്ങായി റൂമി അൽഖഹ്താനി