Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡോ. ബിശ്വാസ് മേത്ത കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

ഡോ. ബിശ്വാസ് മേത്ത കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി
തിരുവനന്തപുരം , ബുധന്‍, 27 മെയ് 2020 (12:18 IST)
തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജസ്ഥാൻ സ്വദേശിയായ ബിശ്വാസ് മേത്ത നിലവില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
 
1986 ബാച്ചുകാരനായ ബിശ്വാസ് മേത്തയ്ക്ക് അടുത്ത ഫെബ്രുവരി 19 വരെ സര്‍വീസുണ്ട്.1984 ബാച്ചിലെ അനന്തകുമാര്‍, 1985 ബാച്ചുകാരായ ഡോ. അജയകുമാര്‍, ഡോ. ഇന്ദ്രജിത് സിങ് എന്നിവരാണ് ബിശ്വാസ് മേത്തയെക്കാള്‍ മുതിർന്ന ഉദ്യോഗസ്ഥർ.മൂവരും കേന്ദ്രത്തിൽ ക്യാബിനെറ്റ് പദവിയുള്ളവരാണ്. ഇവര്‍ മൂന്നുപേരും കേരളത്തിലേക്ക് വരാന്‍ താല്‍പര്യം കാട്ടാത്തതിനാലാണ് ബിശ്വാസ് മേത്തയെ നിയമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റെഡ്മിയുടെ ഇയർബഡ്സ് S ഇന്ത്യൻ വിപണിയിൽ, വില 1799 രൂപ !