ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണം, സൂരജിന്റെ മൊഴി പുറത്ത്

ബുധന്‍, 27 മെയ് 2020 (09:00 IST)
കൊല്ലം: ഭാര്യയെ വിഷപ്പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തൊയ കേസിൽ ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഭാര്യ ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിയ്ക്കാറുണ്ടായിരുന്നു എന്ന് സൂരജ് മൊഴിയിൽ പറയുന്നു. ഉത്രയും വീട്ടുകാരും വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയുണ്ടാക്കിയത് എന്നും തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സൂരജ് മൊഴിയിൽ പറയുന്നു. 2018 മാർച്ച് 26നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മൂന്നുമാസങ്ങൾക്ക് ശേഷം തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. 
 
കഴിഞ്ഞ ജനുവരിയിൽ ഉത്രയും സൂരജുമായി വഴക്കുണ്ടായതറിഞ്ഞ്. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്റെ മകൻ ശ്യാമും ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവഹ മോചനം ഉണ്ടായാൽ സ്ത്രീധനമായി ലഭിച്ച് 96 പവനും അഞ്ച് ലക്ഷം രൂപയും, കാറും പിക്കപ്പ് ഓട്ടോയും ഉൾപ്പടെയുള്ളവ തിരികെ നൽകേണ്ടിവരും എന്നതിനാൽ നയത്തിൽ പ്രശ്നം പരിഹരിച്ച് കൊലപാതകം ആസൂത്രണം ചെയൂകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കഞ്ചാവിന്റെ ലഹരിയിൽ മാതാപിതാക്കളെ വെട്ടിവീഴ്ത്തി യുവാവ്, ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നു