Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

'മുഖം കാണുമ്പോള്‍ പ്രധാനമന്ത്രിയെ പോലെ'; കൊച്ചിയില്‍ പപ്പാഞ്ഞിക്കെതിരെ ബിജെപി പ്രതിഷേധം

സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

BJP alleges Cochin Carnival Pappanji have resemblance of PM Narendra Modi
, വ്യാഴം, 29 ഡിസം‌ബര്‍ 2022 (15:12 IST)
കൊച്ചിന്‍ കാര്‍ണിവലിനായി ഒരുക്കിയ പപ്പാഞ്ഞിക്കെതിരെ ബിജെപി പ്രതിഷേധം. പപ്പാഞ്ഞിയുടെ മുഖത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖത്തിന്റെ ഛായയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖവും രൂപസാദൃശ്യവും ഉണ്ടെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബിജെപി ആരോപിച്ചു. 
 
ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടിലേക്ക് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി. ഒടുവില്‍ പപ്പാഞ്ഞിയുടെ മുഖം മാറ്റാമെന്ന് സംഘാടകര്‍ ഉറപ്പ് നല്‍കിയ ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 
 
സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ ക്ഷേമനിധി ബോര്‍ഡില്‍ പണമില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍