Select Your Language

Notifications

webdunia
webdunia
webdunia
Saturday, 5 April 2025
webdunia

പത്തനംതിട്ടയില്‍ പ്രളയ മോക്ക്ഡ്രില്ലിനിടെ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Drowning death Pathanamthitta
, വ്യാഴം, 29 ഡിസം‌ബര്‍ 2022 (14:51 IST)
കേരളത്തിലെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മോക്ക് ഡ്രില്ലിനിടെ ഒരാള്‍ അപകടത്തില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി പാലത്തിങ്കല്‍ ബിനു ആണ് മരിച്ചത്. 
 
പത്തനംതിട്ട വെണ്ണിക്കുളം പടുതോട് പാലത്തിനു സമീപമാണ് അപകടമുണ്ടായത്. നാട്ടുകാരായ ബിനു അടക്കം നാലുപേര്‍ മോക്ക് ഡ്രില്ലിന്റെ ഭാഗമായി വെള്ളത്തില്‍ ചാടുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ബിനുവിനെ ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബ ടീം കരയ്‌ക്കെത്തിച്ചു. തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പ്രളയദുരന്ത തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി 70 താലൂക്കുകളിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകം; ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്