Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിക്ക് വമ്പന്‍ തിരിച്ചടി; ബിഡിജെഎസ് ഇനി ഇടത്തോട്ടോ ?!

ബിജെപിയുടെ പ്രതീക്ഷ അസ്‌തമിച്ചു; ബിഡിജെഎസ് ബന്ധം ഉപേക്ഷിക്കുന്നു!

ബിജെപിക്ക് വമ്പന്‍ തിരിച്ചടി; ബിഡിജെഎസ് ഇനി ഇടത്തോട്ടോ ?!
കോട്ടയം , വെള്ളി, 10 ഫെബ്രുവരി 2017 (16:32 IST)
നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മുമ്പും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതോടേ ബിഡിജെഎസ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പുതിയ മുന്നണി ബന്ധങ്ങള്‍ ഉറപ്പിക്കാനുള്ള നീക്കം ശക്തമാക്കി.

വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലും അര്‍ഹിക്കുന്ന സ്ഥാനം എന്‍ഡിഎയില്‍ നിന്ന് ലഭിക്കാത്തതുമാണ് ബിഡിജെഎസിനെ ചൊടിപ്പിച്ചത്. മുന്നണി പരിപാടികളില്‍ ഇനി സഹകരിക്കേണ്ടെന്നും പ്രതിഷേധം തുടരാം എന്നുമാണ് വെള്ളാപ്പള്ളിയുടെ തീരുമാനം.

ബോര്‍ഡ്‌, കോര്‍പ്പറേഷന്‍ സ്‌ഥാനങ്ങളും റബര്‍, കയര്‍ ബോര്‍ഡുകളില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളും ലഭിച്ചിട്ടില്ല.  രാജ്യസഭാ എംപിസ്‌ഥാനവും കേന്ദ്ര മന്ത്രി പദവിയും പാര്‍ട്ടിക്ക് ലഭിക്കാത്തതും ബിഡിജെ.എസില്‍ കടുത്ത എതിര്‍പ്പിന് കാരണമാകുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്‍ സുരേഷ്‌ ഗോപിയെ എംപിയായി കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്‌തെങ്കിലും തുഷാര്‍ വെള്ളാപ്പള്ളിയെയും ബിഡിജെഎസിനെയും ബിജെപി തഴഞ്ഞതും പ്രശ്‌നങ്ങള്‍ക്ക് കാരണമായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്; എംഎല്‍എമാരുടെ പിന്തുണ പനീര്‍സെല്‍വത്തിനെന്ന് പൊന്നുസ്വാമി