എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്; എംഎല്‍എമാരുടെ പിന്തുണ പനീര്‍സെല്‍വത്തിനെന്ന് പൊന്നുസ്വാമി
എംഎല്‍എമാര്‍ ഫോണ്‍ ഓഫ് ചെയ്തത് ഭീഷണിമൂലമെന്ന് പാര്‍ട്ടി വക്താവ്
ശശികലയെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ക്ക് ഭീഷണി ഉള്ളതായി പാര്‍ട്ടി വക്താവ് വളര്‍മതി. എം എല്‍ എമാരെ മാറ്റി പാര്‍പ്പിച്ചത് ഇക്കാരണങ്ങളാല്‍ ആണെന്നും ഭീഷണി ഉള്ളതിനാലാണ് അവരുടെ മൊബൈല്‍ ഫോണുകള്‍ ഓഫ് ചെയ്ത് വെച്ചിരിക്കുന്നതെന്നും വളര്‍മതി പറഞ്ഞു.
അതേസമയം, മുഴുവന്‍ എം എല്‍ എമാരുടെയും പിന്തുണ പനീര്‍സെല്‍വത്തിനാണെന്ന് എ ഐ എ ഡി എം കെ നേതാവ് ഇ പൊന്നുസ്വാമി പറഞ്ഞു. പിന്തുണ അറിയിച്ച് പൊന്നുസ്വാമി പനീര്‍സെല്‍വം ക്യാമ്പിലെത്തി. ജനങ്ങളുടെ വികാരം കാണാതിരിക്കാന്‍ എം എല്‍ എമാര്‍ക്ക് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ജയലളിതയ്ക്ക് വിശ്വാസമില്ലാത്തവരാണ് പുറത്തു പോയിരിക്കുന്നതെന്ന് പാര്‍ട്ടി വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. പനീര്‍സെല്‍വം ശശികലയെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെ ഭീഷണിപ്പെടുത്തുന്നെന്നും അവര്‍ പറഞ്ഞു.