BJP Candidate List: കുമ്മനം ആറന്‍മുളയിലേക്ക്; ബിജെപി സാധ്യത പട്ടിക
പത്തനംതിട്ട ജില്ലയിലെ ആറന്‍മുള്ള മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കും
Publish Date: Wed, 04 Feb 2026 (10:26 IST)
Updated Date: Wed, 04 Feb 2026 (11:04 IST)
BJP Candidate List: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്ന് ബിജെപി. എ ക്ലാസ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായി. നേമത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കും. മണ്ഡലം കേന്ദ്രീകരിച്ച് രാജീവ് അനൗദ്യോഗിക പ്രചരണം ആരംഭിച്ചു.
കഴിഞ്ഞ തവണ നേമത്ത് മത്സരിച്ച കുമ്മനം രാജശേഖരന്‍ ഇത്തവണ പത്തനംതിട്ട ജില്ലയിലെ ആറന്‍മുളയില്‍ ജനവിധി തേടും. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിക്കും. തൃശൂരില്‍ എം.ടി.രമേശും കഴക്കൂട്ടത്ത് വി.മുരളീധരനും സ്ഥാനാര്‍ഥികളാകും. പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനോ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച സി.കൃഷ്ണകുമാറോ മത്സരിക്കാന്‍ സാധ്യത.
ശോഭ സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍ എന്നിവരായിരിക്കും വനിത സ്ഥാനാര്‍ഥികളില്‍ എ ക്ലാസ് മണ്ഡലങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവര്‍. പത്മജയ്ക്കു തൃശൂരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും എം.ടി.രമേശ് എത്തിയതോടെ സാധ്യതകള്‍ അടഞ്ഞു. തിരുവനന്തപുരത്ത് കെ.കൃഷ്ണകുമാര്‍ മത്സരിക്കും. പൂഞ്ഞാറില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ഷോണ്‍ ജോര്‍ജ് ജനവിധി തേടും.