R Sreelekha: തിരുവനന്തപുരത്ത് പ്രമുഖരെ ഇറക്കി ബിജെപി; മുന്‍ ഡിജിപി ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത് മത്സരിക്കും
67 പേര്‍ അടങ്ങുന്ന ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മത്സരിക്കാന്‍ പ്രമുഖരെ കളത്തിലിറക്കി ബിജെപി. മുന്‍ ഡിജിപി ആര്‍ ശ്രീലേഖ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ശ്രീലേഖ ഇടം പിടിച്ചു. 67 പേര്‍ അടങ്ങുന്ന ലിസ്റ്റാണ് ആദ്യഘട്ടത്തിൽ പുറത്തുവന്നിരിക്കുന്നത്.
പട്ടികയില്‍ മുന്‍ ജില്ലാ പ്രസിഡന്റ് വിവി രാജേഷും ഉള്‍പ്പെടുന്നു. കടുങ്ങാനൂരിലാണ് വിവി രാജേഷ് മത്സരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് പട്ടിക പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡിലാണ് ആര്‍ ശ്രീലേഖ മത്സരിക്കുന്നത്. വി വി രാജേഷ് കൊടുങ്ങാനൂര്‍ സീറ്റിലും മത്സരിക്കും.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ തമ്പാനൂര്‍ സതീഷ് തമ്പാനൂര്‍ വാര്‍ഡിലും മത്സരത്തിനുണ്ട്. പാളയം വാര്‍ഡില്‍ മുന്‍ അത്‌ലറ്റ് പത്മിനി തോമസും മത്സരത്തിനുണ്ട്. മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പത്മിനി തോമസ് കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ എംഎല്‍എ ശബരീനാഥനെ ഉള്‍പ്പെടെ കളത്തിലിറക്കിയാണ് കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മത്സരത്തിന് ഒരുങ്ങുന്നത്.
ഭൂരിഭാഗം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് യുഡിഎഫ് ആദ്യഘട്ട പ്രചാരണ പരിപാടികളും യുഡിഎഫ് ആരംഭിച്ചുകഴിഞ്ഞു. യുഡിഎഫില്‍ 15 സീറ്റാണ് കോണ്‍ഗ്രസ് മറ്റ് ഘടകകക്ഷികള്‍ക്ക് നല്‍കിയിരിക്കുന്നത്.