BJP candidates for Assembly Election 2026: തൃശൂരിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചു

ബിജെപിക്ക് കേരളത്തില്‍ നിന്നുള്ള ഏക ലോക്‌സഭാംഗം തൃശൂരില്‍ ജയിച്ച സുരേഷ് ഗോപിയാണ്

രേണുക വേണു
വ്യാഴം, 14 ഓഗസ്റ്റ് 2025 (10:14 IST)
MT Ramesh

BJP Candidates for Assembly Election 2026: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിജെപി. തിരുവനന്തപുരം പോലെ ബിജെപിയുടെ എ ക്ലാസ് ജില്ലയായാണ് സംസ്ഥാന നേതൃത്വം തൃശൂരിനെ കാണുന്നത്. 
 
ബിജെപിക്ക് കേരളത്തില്‍ നിന്നുള്ള ഏക ലോക്‌സഭാംഗം തൃശൂരില്‍ ജയിച്ച സുരേഷ് ഗോപിയാണ്. ബിജെപിക്ക് എംപിയുള്ള മണ്ഡലം എന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബിജെപിയില്‍ ധാരണയായിട്ടുണ്ട്. 
 
തൃശൂര്‍ നഗരം ഉള്‍പ്പെടുന്ന തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആയിരിക്കും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥി. 2021 ല്‍ സുരേഷ് ഗോപിയാണ് തൃശൂരില്‍ മത്സരിച്ചത്. അന്ന് 39,616 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ അടക്കം ബിജെപിക്ക് വലിയ സ്വാധീനമുണ്ട്. എം.ടി.രമേശിനെ പോലൊരു മുതിര്‍ന്ന നേതാവ് മത്സരിച്ചാല്‍ ജയസാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ മണ്ഡലത്തില്‍ ബി.ഗോപാലകൃഷ്ണന്‍ മത്സരിക്കും. 2021 ലും ഗോപാലകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. മണലൂര്‍ നിയോജക മണ്ഡലത്തില്‍ എ.എന്‍.രാധാകൃഷ്ണന്‍ ബിജെപിക്കായി മത്സരിക്കും. 2021 ല്‍ രാധാകൃഷ്ണന്‍ 35,951 വോട്ടുകളുമായി മൂന്നാം സ്ഥാനത്തായിരുന്നു. സമീപകാലത്ത് ബിജെപിക്ക് സ്വാധീനമുയര്‍ത്താന്‍ സാധിച്ച മണ്ഡലമാണ് മണലൂര്‍. വീണ്ടും മണലൂരില്‍ സ്ഥാനാര്‍ഥിയാകുക എന്ന പദ്ധതിയോടെ രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments