Webdunia - Bharat's app for daily news and videos

Install App

ബി.ജെ.പി നേതാവിനെതിരെ തൊഴില്‍ തട്ടിപ്പു കേസ്

എ കെ ജെ അയ്യര്‍
വ്യാഴം, 27 മെയ് 2021 (18:03 IST)
ചെങ്ങന്നൂര്‍: ബി.ജെ.പി നേതാവിനെതിരെ തൊഴില്‍ തട്ടിപ്പും ഇതിലൂടെ പണം തട്ടിയെടുക്കലും ആരോപിച്ച് നിരവധി പേര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെങ്ങന്നൂരിലെ ബി.ജെ.പിയുടെ പ്രാദേശിക നേതാവായ സനു നായര്‍, ഇയാളുടെ ചില കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.  
 
കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് വിശ്വാസം നേടിയാണ് ഇയാള്‍ തൊഴില്‍ നല്‍കാമെന്ന പേരില്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്. തൊഴിലുമായി ബന്ധപ്പെട്ട അഭിമുഖത്തിന് വരണമെന്ന് കാണിച്ച് കേന്ദ്രസര്‍ക്കാര്‍ വക സീല്‍ വച്ച കത്തുകളും ഇയാള്‍നല്‍കിയിരുന്നു എന്നാണ് സൂചന. 50 ലേറെ പേരില്‍ നിന്നായി ഓരോരുത്തരിലും നിന്നും പത്ത് മുതല്‍ ഇരുപത് ലക്ഷം രൂപ വരെ വാങ്ങിയെടുത്തിട്ടുണ്ട് എന്നാണ് സൂചന. ഏകദേശം നാല് കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് കരുതുന്നു.
 
പത്തനംതിട്ട സ്വദേശി ഒരാള്‍ ഉള്‍പ്പെടെ നിലവില്‍ ഒമ്പതു പേരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്.   സനനായര്‍, ബുധനൂര്‍ സ്വദേശി രാജേഷ് കുമാര്‍, എറണാകുളം തൈക്കൂടം സ്വദേശി ലെനിന്‍ മാത്യു എന്നിവര്‍ക്കെതിരെയാണ് പോലീസ് കെടുത്തത്. ലെനിന്‍ മാത്യു എഫ്.സി.ഐ ബോര്‍ഡ് അംഗം എന്ന നിലയിലായിരുന്നു ഇവര്‍ ഉദ്യോഗാര്‍ഥികളെ പരിചയപ്പെടുത്തിയിരുന്നത്. ഇവര്‍ കേന്ദ്ര സര്‍ക്കാര്‍ ബോര്‍ഡ് വാഹനങ്ങളില്‍ വച്ചായിരുന്നു സഞ്ചാരം എന്നും റിപ്പോര്‍ട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Divya S Iyer: ദിവ്യക്കെതിരായ സൈബര്‍ ആക്രമണം: കോണ്‍ഗ്രസില്‍ മുറുമുറുപ്പ്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

അടുത്ത ലേഖനം
Show comments