Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചങ്ങനാശേരിയിൽ നാളെ ബിജെപി ഹർത്താൽ

ചങ്ങനാശേരിയിൽ നാളെ ബിജെപി ഹർത്താൽ
, വ്യാഴം, 17 മാര്‍ച്ച് 2022 (17:21 IST)
ചങ്ങാനാശേരി മാറ്റപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാർക്ക് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ബിജെപി ‌ഹർത്താൽ. കല്ലിടലിനെതിരെ ആത്മഹത്യാ ഭീഷണി മുഴക്കിയാണ് സ്ത്രീകളടക്കമുള്ളവർ പ്രതിഷേധിച്ചത്.
 
കല്ലിടൽ തടസ്സപ്പെടുത്താൻ ശ്രമിച്ച വനിതകളെ പോലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. സ്ത്രീകളെ വലിച്ചിഴച്ചാണ് സംഭവ‌സ്ഥലത്ത് നിന്ന് പോലീസ് മാറ്റിയത്. ഇത് പ്രദേശത്ത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. കല്ലിടാൻ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മനുഷ്യചങ്ങല തീർത്താണ് നാട്ടുകാർ പ്രതിഷേധിച്ചത്.കെ റെയിലിനെതിരെ പ്രതിഷേധവുമായെത്തിയ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 23 പേരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.സ്ഥലത്തെത്തിയ കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരിയെയും വി.ജെ. ലാലിയെയും പോലീസ് അറസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2020മാര്‍ച്ചിനു ശേഷം ആദ്യമായി ഡല്‍ഹിയില്‍ കൊവിഡ് മൂലം ആരും ആശുപത്രി ചികിത്സയില്‍ ഇല്ല!