അയ്യപ്പഭക്തൻ തീ കൊളുത്തി മരിച്ച സംഭവം; നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍
അയ്യപ്പഭക്തൻ തീ കൊളുത്തി മരിച്ച സംഭവം; നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍
Publish Date: Thu, 13 Dec 2018 (18:29 IST)
Updated Date: Thu, 13 Dec 2018 (18:31 IST)
നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍. വേണു ഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശാണ് ഇക്കാര്യം അറിയിച്ചത്.
ആത്മഹത്യാശ്രമം നടത്തിയ കുട്ടനാട് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്. സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വെച്ചാണ് ഇയാള്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചതും തീകൊളുത്തിയതും. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് സംഭവം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് വൈകിട്ടത്തോടെ മരണം സംഭവിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.