Publish Date: Thu, 13 Dec 2018 (08:02 IST)
Updated Date: Thu, 13 Dec 2018 (08:03 IST)
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കനത്ത നിരാശയിലാണ് ബിജെപിയുടെ നേതാക്കൾ. സംസ്ഥാന നേതാക്കളിലും ഈ നിരാശ പ്രതിഫലിച്ചു. സംസ്ഥാനത്തെ ബിജെപി നേതാക്കളെല്ലാം തോല്‍വിയെ കുറിച്ച് മൗനം തുടരുകയാണ്.
ഇതിനിടിയില്‍ ശബരിമല വിഷയത്തിലുള്ള സമരം പൊളിഞ്ഞതും ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടിയുണ്ടാക്കി. ബിജെപി വമ്പന്‍ വെട്ടിലായിരിക്കുകയാണ് കേരളത്തില് ഇപ്പോൾ. കുമ്മനം രാജശേഖരന്‍ തിരിച്ചു വരുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കുമ്മനത്തോട് പോയി ചോദിക്കാനാണ് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞത്. ഇതോടെ ബിജെപിയിൽ വിഭാഗീയതയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
ശബരിമല വിഷയത്തിലും തുടര്‍ന്നുള്ള പാര്‍ട്ടി തീരുമാനങ്ങളിലും ഒന്നും വ്യക്തതയില്ലാതെയാണ് പാര്‍ട്ടിയുടെ സംസ്ഥാന തലവന്‍ മാധ്യമങ്ങളോട് സംസാരിച്ചത്.