മലപ്പുറത്തെ ജനസംഖ്യ വര്‍ദ്ധനയ്‌ക്ക് പിന്നില്‍ ഗൂഢാലോചന; ജില്ലയെ മുസ്ലിം സംസ്ഥാനമാക്കാന്‍ ശ്രമം: ജനരക്ഷാ യാത്രയില്‍ വീണ്ടും കേരളാ വിരുദ്ധ പ്രസ്‌താവന

ജനരക്ഷാ യാത്രയില്‍ വീണ്ടും കേരളാ വിരുദ്ധ പ്രസ്‌താവന

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (20:33 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷാ യാത്രയില്‍ കേരളത്തെ അപമാനിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് എറണാകുളത്തെ സ്വീകരണ സമ്മേളനത്തില്‍ അദ്ദേഹം പ്രസ്താവന നടത്തിയത്.

മലപ്പുറത്തെ ജനസംഖ്യാ വര്‍ദ്ധനയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ട്. മലപ്പുറം കേന്ദ്രമായി കേരളത്തെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

1921ലെ മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാനുള്ള പദ്ധതികള്‍ കേരളത്തില്‍ നടക്കുന്നു. ലൗവ് ജിഹാദ് ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) തന്ത്രമാണ്. ഇത് കേരളത്തിന് ഭീഷണിയാണ്. ഏകാധിപതി കിം ജോങ് ഉന്‍ ഭരിക്കുന്ന ഉത്തര കൊറിയയുടേതിന് സമാനമാണ് കേരളത്തിലെ ജനാധിപത്യം. മഹാന്‍മാര്‍ ജനിച്ച കേരളം ഇപ്പോള്‍ രാക്ഷസന്‍മാരുടെ കൈകളിലാണെന്നും ഗിരിരാജ് ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments