‘പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ല; ചെങ്കൊടി പിടിച്ചവര്‍ തന്നെ അത് പിഴുതെറിയുന്ന കാലം വരും’; കോടിയേരിയോട് കുമ്മനം
ദേശീയതയുടെ അഭാവമാണ് കമ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യമെന്ന് കോടിയേരിയോട് കുമ്മനം
Publish Date: Wed, 11 Oct 2017 (10:28 IST)
Updated Date: Wed, 11 Oct 2017 (10:31 IST)
പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ലെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സിപിഐഎമ്മിന്റെ കൂടപ്പിറപ്പാണ് കൊലപാതകങ്ങളെന്നും ദേശീയത ഇല്ലാത്തതാണ് കമ്മ്യൂണിസ്റ്റുകാരുടെ ദൗര്‍ബല്യമെന്നും അദ്ദേഹം പറഞ്ഞു. ജാതി മത വേര്‍തിരിവുണ്ടാകുന്ന ഒരു വാക്കുപോലും താന്‍ ജനരക്ഷായാത്രയില്‍ ഒരിടത്തും പ്രസംഗിച്ചിട്ടില്ല. ചെങ്കൊടി പിഴുതെറിയുന്ന കാലം വരുമെന്നും കോടിയേരിയുടെ പ്രസ്താവന ഭീതിയില്‍ നിന്ന് ഉടലെടുത്തതാണെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.