സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുസ്ലീങ്ങള്‍ക്കെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
ബഹുഭൂരിപക്ഷം അവാര്‍ഡുകളും നേടിയത് മുഴുവന്‍ ഇക്കാക്കമാരാണല്ലോ എന്നാണത് അവര്‍ ഒരു പോസ്റ്റില്‍ പറയുന്നത്.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ് ലസിത പാലക്കല്‍. ബഹുഭൂരിപക്ഷം അവാര്‍ഡുകളും നേടിയത് മുഴുവന്‍ ഇക്കാക്കമാരാണല്ലോ എന്നാണത് അവര്‍ ഒരു പോസ്റ്റില്‍ പറയുന്നത്.
മികച്ച നടി ഷംല ഹംസ, മികച്ച നടന്‍ മമ്മൂട്ടി, പ്രത്യേക ജൂറി പരാമര്‍ശം ആസിഫ് അലി, മികച്ച സ്വഭാവ നടന്‍ സൗബിന്‍ ഷാഹിര്‍, മികച്ച ഛായാഗ്രഹണം ഷൈജു ഖാലിദ്, മികച്ച നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ്, ഇപ്രാവശ്യം മൊത്തം ഇക്കാക്കമാര്‍ ആണല്ലോ ഇതാണോ പരാതി ഇല്ലാത്ത അവാര്‍ഡ് എന്ന് മന്ത്രി പറഞ്ഞത്. മ്യാമന്‍ പോട്ടെ മ്യക്കളെ -എന്നാണ് പോസ്റ്റ്.