മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ആദ്യ ഭാര്യ രണ്ടാം വിവാഹത്തെ എതിര്‍ത്താന്‍ വിവാഹ രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. രണ്ടാം വിവാഹ രജിസ്‌ട്രേഷന്‍ നിഷേധിച്ച പഞ്ചായത്ത് നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശികള്‍ നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മത നിയമങ്ങള്‍ക്ക് മുകളിലാണ് ഭരണഘടനയെന്നും കോടതി വ്യക്തമാക്കി.
വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷ നിരസിച്ച പഞ്ചായത്ത് നടപടിക്കെതിരെ കണ്ണൂര്‍ സ്വദേശിയും രണ്ടാം ഭാര്യയും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ തള്ളിയത്. അടുത്തിടെ മദ്രാസ് ഹൈക്കോടതി ഭാര്യയുടെ അന്തസ് ഉറപ്പിക്കേണ്ടത് വിവാഹബന്ധത്തിലെ മൗലികമായ ഉത്തരവാദിത്തമാണെന്ന് ചൂണ്ടികാണിച്ചിരുന്നു.80കാരനായ ഭര്‍ത്താവിനെ ഗാര്‍ഹിക പീഡനക്കേസില്‍ വെറുതെവിട്ട കീഴ്‌ക്കോടതി വിധി റദ്ദാക്കികൊണ്ടുള്ള ഉത്തരവിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.