Webdunia - Bharat's app for daily news and videos

Install App

അമിത് ഷാ ശബരിമലയിലേക്ക്, മണ്ഡലകാലത്ത് അയ്യപ്പനെ ദർശിക്കും

Webdunia
തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (07:50 IST)
ബിജെപി പ്രസിഡന്റ് അമിത് ഷാ ശബരിമലയിലേക്ക്. ഈ മണ്ഡലകാലത്തു ശബരിമല സന്ദർശിക്കാനാണ് അമിത് ഷായുടെ നീക്കം. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ ഇക്കാര്യം ധാരണയായി.  
 
സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരിൽ നടത്തിയത്. ശബരിമല വിഷയത്തെ തീർത്തും രാഷ്ട്രീയമായി തന്നെയാണ് കേന്ദ്ര നേതൃത്വവും കാണുന്നത് എന്നതിന്റെ വ്യക്തമായ തെളിവായിരുന്നു അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം.
 
കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായിട്ട് വിഷയത്തെ അവർ സ്വീകരിച്ച് കഴിഞ്ഞു. ശിവഗിരിയിൽ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തിൽ സഹകരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിർത്തി മറുപടി നൽകാനാണു തീരുമാനം.   
 
ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികൾ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയതു നേട്ടമായി സംസ്ഥാന നേതാക്കൾ കാണുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി സംസ്ഥാന അധ്യക്ഷ പദവി, എം ടി രമേശിന് സാധ്യത, ശോഭാ സുരേന്ദ്രന്റെ പേരും പരിഗണനയില്‍

ഒരു രാജ്യം ഒരു തിരെഞ്ഞെടുപ്പ്: നടപ്പിലാക്കുക 2034ൽ ആദ്യം തിരെഞ്ഞെടുപ്പ് കേന്ദ്രഭരണ പ്രദേശങ്ങളിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

അടുത്ത ലേഖനം
Show comments