Select Your Language

Notifications

webdunia
webdunia
webdunia
webdunia

എൽഡിഎഫും യുഡിഎഫും നടപടികൾ വൈകിപ്പിക്കുന്നു; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

എൽഡിഎഫും യുഡിഎഫും നടപടികൾ വൈകിപ്പിക്കുന്നു; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍

എൽഡിഎഫും യുഡിഎഫും നടപടികൾ വൈകിപ്പിക്കുന്നു; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍
കാസര്‍ഗോഡ് , ഞായര്‍, 28 ഒക്‌ടോബര്‍ 2018 (12:48 IST)
മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്ത് സമര്‍പ്പിച്ച കേസ് പിൻവലിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.

കേസ് എത്രയും വേഗം തീർപ്പായി കാണാനാണ് ബിജെപിക്ക് ആഗ്രഹിക്കുന്നത്. എൽഡിഎഫും യുഡിഎഫും ചേർന്ന് കേസിന്റെ നടപടികൾ വൈകിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

67 സാക്ഷികൾ കോടതിയിൽ ഹാജരാകാനുണ്ട്. സാക്ഷികൾ ഹാജരാകാതിരിക്കാൻ മനഃപൂർവം ശ്രമിക്കുന്നു. അവരെ ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചു. സമൻസ് നൽകാനെത്തിയ കോടതി ജീവനക്കാരെ മുസ് ലിം ലീഗ് പ്രവർത്തകർ സിപിഎമ്മുകാരും തടയാൻ രംഗത്തുവന്നുവെന്നും സുരേന്ദ്രൻ ആരോപിച്ചു.  

കള്ളവോട്ട് നേടിയാണ് എംഎല്‍എയായിരുന്ന അബ്ദുൾ റസാഖിന്‍റെ വിജയമെന്നും അതിനാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും തെര‍ഞ്ഞെടുപ്പില്‍ 291 കള്ള വോട്ടുകൾ നടന്നെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ പറയുന്നത്.

എംഎൽഎ പിബി അബ്ദുൾ റസാഖ് മരിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തുടരാൻ താല്പര്യം ഉണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിനാണ് സുരേന്ദ്രന്‍റെ പ്രതികരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോണ്‍ സൈറ്റുകള്‍ക്ക് വിലക്ക്; മറുപണിയുമായി പോര്‍ട്ടലുകള്‍ - കേന്ദ്രത്തിന്റെ നീക്കം പൊളിക്കാന്‍ ശ്രമം!